anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ലക്ഷാർച്ചനയും പ്രതിഷ്ഠാദിനവും വെള്ളി ശനി ദിവസങ്ങളിൽ

ചെർപ്പുളശ്ശേരി. വള്ളുവനാട്ടിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ലക്ഷാർച്ചനയും പ്രതിഷ്ഠാദിനവും വെള്ളി ശനി ദിവസങ്ങളിൽ നടക്കും. വ്യാഴാഴ്ച വൈകിട്ട് ശുദ്ധിക്രിയകൾക്കുശേഷം വാസ്തു ഹോമം വാസ്തുബലി വാസ്തു കലശാഭിഷേകം എന്നിവ നടക്കും.. വെള്ളിയാഴ്ച നടക്കുന്ന ലക്ഷാർച്ചനയിൽ പ്രത്യേകപൂജകൾ നടക്കും. മഹാ സരസ്വതി പൂജ, മഹാലക്ഷ്മി പൂജ, മഹാകാളി പൂജ എന്നിവ പ്രധാന പൂജകളാണ്. ശനിയാഴ്ച നടക്കുന്ന പ്രതിഷ്ഠാ ദിനത്തിൽ  ദ്രവ്യ കലശാഭിഷേകം മഹാഗുരുതി , സർപ്പ ബലി തുടങ്ങിയ പൂജകൾ നടക്കും. പാതിരിക്കുന്നത്ത് സുരേഷ്  നമ്പൂതിരി പൂജകൾക്ക് കാർമികത്വം വഹിക്കും. ലക്ഷാർച്ചന പ്രതിഷ്ഠാദിനം തുടങ്ങിയ ആഘോഷങ്ങൾക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051