anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സെൻറിനറി സ്റ്റുഡൻസ് അസംബ്ലി സംഘടിപ്പിച്ചു*

ചെർപ്പുളശ്ശേരി| സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 101ാം സ്ഥാപക ദിനം സമുചിതമായി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി സമസ്ത സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിലുള്ള മദ്റസകളിൽ നടക്കുന്ന സ്റ്റുഡൻസ് അസംബ്ലി മാരായമംഗലം തച്ചങ്ങാട് മിഫ്താഹുൽ ഉലൂം സുന്നി സെക്കൻഡറി മദ്റസയിൽ അതി വിപുലമായി നടന്നു

പാലക്കാട് ജില്ല മുശാവറ അംഗം സി കെ എം ദാരിമി പതാക ഉയർത്തി ഉമർ സഖാഫി മാവുണ്ടിരി സന്ദേശ പ്രഭാഷണം നടത്തി കേരള മുസ്‌ലിം ജമാഅത്ത് ചെർപ്പുളശ്ശേരി സോൺ ജനറൽ സെക്രട്ടറി മുഹമ്മദലി മുസ്‌ലിയാർ മാരായമംഗലം, ഹസ്സൻ അൻവരി മാരായമംഗലം, യൂസുഫ് സഅദി, പാറൽ, ശുകൂർ സഅദി ഏലംകുളം, ശഹീൽ സഖാഫി പൂതക്കാട് സംസാരിച്ചു എസ് ബി എസ് സെക്രട്ടറി ലിസാൻ കെ ടീം സോങ്ങ് ആലപിച്ചു മദ്റസ പ്രസിഡൻ്റ് സി കുഞ്ഞാപ്പ കെ പി മുഹമ്മദ് കുട്ടി, ഹംസ അശ്റഫി എസ് എസ് എഫ് ഡിവിഷൻ സെക്രട്ടറി അനീസ്റഹ്‌മാൻ, എം കെ ജംഷീർ സംബന്ധിച്ചു

Spread the News

Leave a Comment

IMG 20260806 WA0051