anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ജനമൈത്രി പോലീസ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ ബുള്ളറ്റ് യാത്ര 26 ന്

ചെർപ്പുളശ്ശേരി. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ” വേണ്ടെന്നു വയ്ക്കാം വേണ്ടപ്പെട്ടവർക്കായി ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട്   ചെർപ്പുളശ്ശേരി ജനമൈത്രി പോലീസ് പൊതുജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ ബുള്ളറ്റ് യാത്ര  ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് വെള്ളിയാഴ്ച നടത്തുകയാണ്. രാവിലെ എട്ടുമണിക്ക് ചെർപ്പുളശ്ശേരി ബസ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന ബുള്ളറ്റ് യാത്ര പേങ്ങാട്ടിരി, ചളവറ,  തൃക്കടീരി  ഭാഗങ്ങളിലൂടെ യാത്ര ചെയ്ത് വെള്ളിനേഴിയിൽ സമാപിക്കും. വി കെ ശ്രീകണ്ഠൻ എം പി ഫ്ലാഗ് ഓഫ് ചെയ്യുന്ന യാത്രയിൽ പി. മമ്മിക്കുട്ടി എം എൽ എ മുഖ്യാതിഥിയായി പങ്കെടുക്കും. ലഹരി വിരുദ്ധ സന്ദേശയാത്ര വൻ വിജയമാക്കി തീർക്കണമെന്ന് ചെർപ്പുളശ്ശേരി എസ് എച്ച് ഒ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051