anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണ കിരീടം

ഗുരുവായൂരപ്പന്  വഴിപാടായി സ്വർണ്ണക്കിരീടം.
37 പവനോളം
(299.9 ഗ്രാം ) തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം വഴിപാടായി സമർപ്പിച്ചത് തിരുപ്പൂരിൽ വ്യവസായിയായ രാജൻ പി നായരാണ്. 1782478799942

രാവിലെയായിരുന്നു സമർപ്പണം. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, അസി.മാനേജർ എം. ഹരിദാസ്, വഴിപാടുകാരനായ രാജൻ പി നായരുടെ കുടുംബാംഗങ്ങൾ, ഭക്തർ എന്നിവർ സന്നിഹിതരായി. സോപാനപ്പടിയിൽ സമർപ്പിച്ച സ്വർണ്ണക്കിരീടം ചാർത്തിയായിരുന്നു ഇന്ന് ശ്രീ ഗുരുവായൂരപ്പന് ഉച്ചപൂജ. വഴിപാടുകാരനും കുടുംബത്തിനും കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ നൽകി.1782478807268 (1)

 

Spread the News

Leave a Comment

IMG 20260806 WA0051