anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ടൗണിലെ ബസ് ഗതാഗത ക്രമീകരണം പുന:പരിശോധിക്കുക: ബിജെപി

ചെർപ്പുളശ്ശേരി. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന നിരവധി പേരാണ് നിത്യേന ചെർപ്പുളശ്ശേരി ടൗണിൽ എത്തുന്നത്. നിലവിലെ ഗതാഗതപരിഷ്‌കരണം കാരണം ഗ്രാമീണ റൂട്ടുകളിലൂടെയും പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, പെരിന്തൽമണ്ണ ബസുകളിലായും ഇവിടെ എത്തുന്നവർ വലിയ പ്രയാസമാണ് നേരിടുന്നത്.പുത്തനാൽക്കൽ സ്റ്റാൻ്റിൽ ഇറങ്ങി വീണ്ടും പണവും സമയവും ചെലവഴിച്ച് ബസ് കയറിയോ ഓട്ടോ വിളിച്ചോ വേണം വിവിധ വാണിജ്യ സ്ഥാപനങ്ങൾ,ഗവഃആശുപത്രി, നഗരസഭ ,കൃഷിഭവൻ, മൃഗാശുപത്രി, ഹൈസ്കൂൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, AEO ഓഫീസ് ,നിരവധി ബാങ്കുകൾ, തിയറ്ററുകൾ തുടങ്ങി പ്രധാനപ്പെട്ട പല കേന്ദ്രങ്ങളിലേക്കും എത്തുന്നതിന്.വാഗ്ദാനം ചെയ്ത സൗജന്യയാത്ര B to Bബസ് സ്റ്റാൻ്റ് ടു ( ബസ്സ്റ്റാൻ്റ്) രണ്ടാഴ്ചയായിട്ടും നടപ്പാക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടുമില്ല. കച്ചവടം തകർന്നതിനാൽ പഴയ ബസ് സ്റ്റാൻ്റ് പരിസരത്തെ വ്യാപാരികളും കടുത്ത പ്രതിഷേധത്തിലാണ്. പുതിയ ബസ് സ്റ്റാൻ്റ് പണി കഴിയാൻ എത്ര കാലതാമസം ഉണ്ടാവുമെന്ന് പോലും പറയാനാവില്ല എന്നിരിക്കെ ഈ ബുദ്ധിമുട്ട് എന്ന് തീരുമെന്നും എന്നറിയില്ല. പരിഹാരത്തിന് മാർഗ്ഗങ്ങൾ ഉണ്ടായിട്ടും അത് പരിഗണിക്കാത്ത നഗരസഭ നിലപാട് തിരുത്തിയേ മതിയാകൂ.ജനങ്ങളുടെ മേൽ പറഞ്ഞ ആവശ്യങ്ങൾ മുൻ നിർത്തി ഗതാഗത പരിഷ്‌കരണത്തിൻ്റെ ഭാഗമായി രൂപപ്പെട്ട ചെർപ്പുളശ്ശേരി ടൗണിലെ യാത്രാക്ലേശം പരിഹരിക്കാതെ നിഷേധ നിലപാട് തുടരുന്ന നഗരസഭാധികൃതർക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധ ധർണ പാലക്കാട് വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി ഇ.പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല കമ്മിറ്റിയംഗവും നഗരസഭ കൗൺസിലറുമായ പി ജയൻ മുഖ്യപ്രഭാഷണം നടത്തി.  കാറൽമണ്ണ ഏരിയ    പ്രസിഡണ്ട് വിപിൻ പുളിങ്ങര അധ്യക്ഷനായി.ജില്ല സെക്രട്ടറി കെ.പ്രസാദ് , സംസ്ഥാന കൗൺസിൽ അംഗം കെ ഹരിദാസ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി കൃഷ്ണകുമാർ, വിനോദ് കണ്ണാട്ടിൽ, ചെർപ്പുളശ്ശേരി ഏരിയ നേതാക്കളായ കെ രാജീവ്, കെ.മുരളി, കെ വിനീഷ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.പ്രസാദ് , സംസ്ഥാന കൗൺസിൽ അംഗം കെ ഹരിദാസ് മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി കൃഷ്ണകുമാർ, വിനോദ് കണ്ണാട്ടിൽ, ചെർപ്പുളശ്ശേരി ഏരിയ നേതാക്കളായ കെ രാജീവ്, കെ.മുരളി, കെ വിനീഷ് എന്നിവർ സംസാരിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051