anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മണ്ണാർക്കാട് കുണ്ടൂർ കുന്നിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

പാലക്കാട്: മണ്ണാർക്കാടിനടുത്ത്  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആര്യമ്പാവ് കുണ്ടൂര്‍ക്കുന്നിലാണ് സംഭവം. കൊമ്പത്ത് പള്ളത്ത് കോളനിയില്‍ താമസിക്കുന്ന സുകുമാരനാണ് (50) ഭാര്യ ദീപയെ വെട്ടിയ ശേഷം ആത്മഹത്യ ചെയ്തത്.

ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സുകുമാരന്‍ ജീവനൊടുക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ദീപയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ദീപയെ സുകുമാരന്‍ ആക്രമിച്ചത് എന്നാണ് അയൽ വാസികൾ പറയുന്നത്. പോലീസ് അന്വേഷണത്തിന് ശേഷം മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.

Spread the News

Leave a Comment

IMG 20260806 WA0051