anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലഹരി വിപത്തിനെതിരെ മലബാർ പോളിടെക്നിക്കിന്റെ ” റൺ മലബാർ റൺ 2026″

ചെർപ്പുളശ്ശേരി: സംസ്ഥാന പോലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി, മയക്കുമരുന്ന് വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി മലബാർ പോളിടെക്നിക് ക്യാമ്പസ്, ചെർപ്പുളശ്ശേരി ജനമൈത്രി പോലീസ്, ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി, മേരാ ഭാരത് പാലക്കാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘Run Malabar Run 2026’ മാരത്തൺ ഞായറാഴ്ച രാവിലെ നടന്നു.

“Run for Life, Not for Drugs” എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച 6 കിലോമീറ്റർ മാരത്തൺ ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റീന എസ്. രാവിലെ 6 മണിക്ക് ചെർപ്പുളശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥികൾ, യുവാക്കൾ, പൊതുജനങ്ങൾ തുടങ്ങി നൂറുകണക്കിന് പേർ മാരത്തണിൽ പങ്കെടുത്തു.

മാരത്തണിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിജയികൾക്ക് ഒന്നും രണ്ടും സമ്മാനങ്ങളും 10 പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവർക്കും ടി-ഷർട്ട്, മെമെന്റോ, പ്രഭാതഭക്ഷണം, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിരുന്നു.

മയക്കുമരുന്ന് രഹിത സമൂഹം സൃഷ്ടിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാ സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും നാട്ടുകാർക്കും സംഘാടകർ നന്ദി അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051