anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ശബരിമല സ്വർണ്ണക്കൊള്ള കേസ് പി എസ് പ്രശാന്ത്, രാജീവ് തന്ത്രി എന്നിവർ പ്രതികൾ

കൊച്ചി  2025 ൽ നടന്ന . ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പുതിയ കുറ്റപത്രം എസ്ഐ ടി ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇതനുസരിച്ച് ശബരിമലയിലെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതിയാണെന്ന് പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ബണ്ടാരി, ശബരിമല തന്ത്രി രാജീവ് കണ്ഠരര് തുടങ്ങി ഏഴ്  പേരെ പ്രതിചേർത്താണ് പുതിയ കുറ്റപത്രം സമർപ്പിച്ചത്,

ബോർഡ് അംഗം എ അജികുമാറിനെയും പ്രതി ചേർത്തിട്ടുണ്ട്. 2019 ലെ ഗൂഢാലോചനയുടെ തുടർച്ചയാണ് 2025ലേതെന്ന് എസ്ഐടി പറയുന്നു.

ഇതിൽ ഗൂഢാലോചന വിശ്വാസവഞ്ചന തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ അടങ്ങിയിട്ടുള്ളതായും  പുതിയ ദേവസ്വം പ്രസിഡന്റ് ചാർജ് എടുത്തപ്പോൾ തന്നെ ഉണ്ണികൃഷ്ണൻ പോറ്റി അദ്ദേഹത്തെ സമീപിച്ച് നേരത്തെ നടന്ന കാര്യങ്ങൾ വിശദീകരിച്ച ശേഷം പൂർണ്ണ വിശ്വാസത്തിൽ എടുത്താണ് പുതിയ തട്ടിപ്പ് നടത്താൻ തുടങ്ങിയതെന്നും ഇങ്ങനെ വീണ്ടും ശബരിമലയിലെ സ്വർണ ഉരുപ്പടികൾ 2025 ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച്  വീണ്ടും സ്വർണ്ണ കൊള്ള നടത്തി എന്നാണ് കുറ്റപത്രത്തിൽ വിശദീകരിക്കുന്നത്. അന്തരിച്ച മുരാരി ബാബുവും ഈ കേസിൽ പ്രതിയാണ്. പി എസ് പ്രശാന്തിനെതിരെ നേരത്തെ കുറ്റാരോപണം വന്നിരുന്നെങ്കിലും മുഴുവൻ വിവരങ്ങളും ശേഖരിച്ച ശേഷമാണ് ഇപ്പോൾ എസ് ഐ ടി കുറ്റപത്രം ഹൈക്കോടതിയിൽ കൊടുത്തിട്ടുള്ളത്. ഈ കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് പൂർണ്ണമായും ഉൾപ്പെട്ടതായി എസ് ഐ ടി  വിശദീകരിക്കുന്നു. ഏതായാലും സ്വർണക്കൊള്ള പുതിയ വഴിത്തിരിവിലേക്ക് മാറുകയാണ്.

Spread the News

Leave a Comment

IMG 20260806 WA0051