anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കരിങ്ങനാട്കുണ്ടിൽ 26 ഗ്രാം കഞ്ചാവുമായി 42കാരൻ എക്സൈസ് പിടിയിൽ

പട്ടാമ്പി: കൊപ്പം കരിങ്ങനാട്കുണ്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 26 ഗ്രാം ഉണക്ക കഞ്ചാവുമായി 42കാരൻ അറസ്റ്റിൽ. പട്ടാമ്പി താലൂക്കിലെ കൊപ്പം വില്ലേജ് പ്രഭാപുരം ദേശത്ത് പൊട്ടച്ചിറ വീട്ടിൽ അബൂബക്കറിന്റെ മകൻ സെക്കീർ (42) ആണ് പിടിയിലായത്.

പട്ടാമ്പി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സുരേഷിന്റെ നേതൃത്വത്തിൽ കൊപ്പം ടൗൺ, കരിങ്ങനാട്കുണ്ട് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സെക്കീർ പിടിയിലായത്. കരിങ്ങനാട്കുണ്ടിൽ വെച്ച് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശത്തുനിന്ന് 26 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തിയതായി എക്സൈസ് അധികൃതർ അറിയിച്ചു.

സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.

റെയ്ഡിൽ പട്ടാമ്പി എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) കെ. വസന്തകുമാർ, ഇ. ജയരാജൻ, സിവിൽ എക്സൈസ് ഓഫീസർ ഇ. ആർ. രാജേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഡ്രൈവർ ശെൽവകുമാർ എന്നിവർ പങ്കെടുത്തു.

അനുഗ്രഹ വിഷൻ ന്യൂസ്

Spread the News

Leave a Comment

IMG 20260806 WA0051