anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

കേരള നിയമസഭ സന്ദർശിച്ച് ഓസ്‌ട്രേലിയയിലെ വിക്ടോറിയ പാർലമെന്റ് ചീഫ് വിപ്പ്

തിരുവനന്തപുരം. ഓസ്‌ട്രേലിയയിലെ വിക്ടോറിയ പാർലമെന്റ് ചീഫ് വിപ്പ് ലീ ടാർലാമിസും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും കേരള നിയമസഭ സന്ദർശിച്ചു. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ ചേർന്ന് ഉദ്യോഗസ്ഥരെ സ്വീകരിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം സ്പീക്കർ ഇവർക്ക് ഉപഹാരം സമർപ്പിച്ചു.
സംഘം ഒരു മണിക്കൂറോളം സഭാ നടപടികൾ വീക്ഷിച്ചു. കേരള നിയമസഭയുടെ നടപടിക്രമങ്ങളിൽ സംഘം മതിപ്പ് രേഖപ്പെടുത്തി. കേരള നിയമസഭ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ചീഫ് വിപ്പ് അഭിപ്രായപ്പെട്ടു.

Spread the News

Leave a Comment