anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരിയിലെ ട്രാഫിക് പരിഷ്കരണം പുനഃ പരിശോധിക്കും

ചെർപ്പുളശ്ശേരി. നഗരസഭ ഏർപ്പെടുത്തിയ ചെർപ്പുളശ്ശേരി നഗരത്തിലെ ട്രാഫിക് പരിഷ്കരണം പുന പരിശോധിക്കുമെന്ന് നഗരസഭാ യോഗത്തിൽ തീരുമാനമായി. വ്യാപാരികളും മറ്റ് സന്നദ്ധ സംഘടനകളും നഗരസഭ പ്രതിപക്ഷ കക്ഷികളും നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നഗരസഭ കൗൺസിലിൽ ഇതു സംബന്ധിച്ച് പുനഃ പരിശോധിക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞത്. നിലവിലെ ട്രാഫിക് പരിഷ്കരണം അപര്യാപ്തമാണെന്നും ഇത് വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നിരവധി ആക്ഷേപങ്ങൾ നഗരസഭയിൽ എത്തിയത്. എങ്ങിനെ എപ്പോൾ എന്തു ചെയ്യും എന്നെല്ലാം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കൂടി തീരുമാനിക്കുമെന്ന് ചെയർമാൻ ഉറപ്പു നൽകി.

Spread the News

Leave a Comment

IMG 20260806 WA0051