anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ ശക്‌തിപ്പെടണം* – ഒ.വി. സ്വാമിനാഥൻ, ഡയറക്‌ടർ, കേരളാ ബാങ്ക്

 പാലക്കാട്.  സഹകരണ മേഖലയുടെ ലക്ഷ്യങ്ങൾ ഉയർത്തിപിടിച്ച് പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ ശക്ത‌ിപ്പെടേണ്ടത് സമൂഹത്തിന്റെ ഉന്നമനത്തിന് ആവശ്യമാണെന്ന് കേരള ബാങ്ക് ഭരണസമിതിയംഗം ഒ.വി. സ്വാമിനാഥൻ പറഞ്ഞു. നബാർഡിൻറെയും കേരളാ ബാങ്കിന്റെയും നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്ക് സെക്രട്ടറിമാർക്കുള്ള ഏകദിന ശില്പ‌ശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വ മേഖലകളിലും മികവാർന്ന പ്രവർത്തനം കാഴ്‌ച വെച്ചുകൊണ്ട് സജീവമായ ഇടപെടൽ സഹകരണ ബാങ്കുകൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.IMG 20260701 WA0176 (1)

കേരളാ ബാങ്കും കാർഷിക സഹകരണ ബാങ്കുകളും തമ്മിലുള്ള ജൈവബന്‌ധം സജീവമാകുന്നത് ജില്ലയുടെ കാർഷിക മേഖലയുടെ വികസനത്തിന് ഗുണകരമാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ നബാർഡ് ഡി.ഡി.എം. കവിതാറാം പറഞ്ഞു.

കേരള ബാങ്ക് പാലക്കാട് റീജിയണൽ ജനറൽ മാനേജർ ജിനിഷ്.പി.കെ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സഹകരണ വകുപ്പിനെ പ്രതിനിധീകരിച്ച് സീനിയർ ആഡിറ്റർ ദീപ.ജി. സംസാരിച്ചു. രവീന്ദ്രൻ.വി. കണ്ണൂർ പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി.

കേരളാ ബാങ്ക് പാലക്കാട് ജില്ലാ ക്രെഡിറ്റ് പ്രോസസ്സിംഗ് സെന്റർ ഡെപ്യൂട്ടി ജനറൽ മാനേജർ സുനിൽ.കെ.എ. സ്വാഗതവും, റീജിയണൽ ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ സുമഹർഷൻ.കെ.ആർ. നന്ദിയും പറഞ്ഞു.
.

Spread the News

Leave a Comment

IMG 20260806 WA0051