anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ധർമ്മ ശാസ്താ റോഡിൽ വയോധികൻ ഗ്യാസിൽ നിന്നും തീകൊളുത്തി മരിച്ചു.

ചെർപ്പുളശ്ശേരി. പുലർച്ചെ മൂന്നുമണിയോടെ  ചെർപ്പുളശ്ശേരി ധർമ്മശാസ്താ റോഡിൽ പുലാശ്ശേരിക്കുന്നത്ത് നാരായണൻകുട്ടി 76 സ്വന്തം വീട്ടിലെ ഗ്യാസ് തുറന്നുവിട്ട്  അതിന്റെ ഹോസ് പൈപ്പ് ദേഹത്തേക്ക് കൊളുത്തി വിട്ട്  സ്വയം മരണം വരിച്ചതായി  പോലീസിന് വിവരം ലഭിച്ചത്. മക്കളോട് പിണങ്ങി ഒറ്റയ്ക്കാണ് ഇദ്ദേഹം താമസം. കുറേക്കാലം ഇദ്ദേഹം വിദേശത്തും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ രണ്ടുവർഷം മുമ്പാണ് അസുഖബാധിതയായി മരണമടഞ്ഞത്. 20 വർഷത്തോളം നാരായണൻകുട്ടി ആർമിയിൽ സേവനം ചെയ്തിട്ടുണ്ട്. സ്മിത, റീന, റിജു, സിനി, എന്നിവർ മക്കളാണ്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. പാലക്കാട് നിന്നും ഫോറൻസിക് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തുന്നുണ്ടെന്നും എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം മാത്രമേ മൃതദേഹം ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുകയുള്ളൂ എന്നും ചെർപ്പുളശ്ശേരി പോലീസ് പറഞ്ഞു.

 

 

Spread the News

Leave a Comment

IMG 20260806 WA0051