anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചളവറയിൽ കരിങ്കൽ കോറിക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും

ചെർപ്പുളശ്ശേരി. ചളവറ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വാരിയത്ത് പറമ്പ് തലച്ചിറ മുക്ക് മേഖലയിൽ കരിങ്കൽ കോറി ആരംഭിക്കുന്നതിനെതിരെ പ്രദേശവാസികൾ സമരത്തിന് ഒരുങ്ങുന്നു. കോടി വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ ഈ മാസം അഞ്ചിന് ഞായറാഴ്ച വൈകിട്ട് 3:00 മണിക്ക് കൈലാളി ചെറുവത്തൂരിൽ ചേരും. എംഎൽഎ പി മമ്മിക്കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സമരസമിതി ചെയർപേഴ്സനുമായ സന്ധ്യാ സുരേഷ് അധ്യക്ഷതവഹിക്കും ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സിന്ധു മോൾ,  വി പി അൻവർ സാദത്ത്, ബ്ലോക്ക്‌  ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി സുമ,,  പി സുജാത തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സമരസമിതി കൺവീനർ ഉണ്ണിയന്‍ കുട്ടി,   ചെയർപേഴ്സൺ സന്ധ്യ സുരേഷ് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കെ കൃഷ്ണൻകുട്ടി, ജയൻ മാസ്റ്റർ പി ഹനീഫ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051