anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എസ്എൻഡിപി 27ആം വാർഷികം ചെർപ്പുളശ്ശേരിയിൽ നടത്തി

ചെർപ്പുളശ്ശേരി SNDP ശാഖ യോഗത്തിൻ്റെ 27 )• വാർഷികം ഗുരുമന്ദിരത്തിൽ വെച്ച് നടന്നു. വാർഷിക യോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡൻ്റ്  അരവിന്ദാക്ഷൻ എം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻ്റ് കരീപ്പാടത്ത് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ് സതീശൻ ചിറ്റനിപ്പാറ, ചോലക്കൽ ശ്രീകുമാർ ,അങ്ങാടിക്കുന്നത് ഹരിദാസൻ, മുത്തപ്പൻ വിജയൻ,യൂണിയൻ യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് പ്രവീൺ കണ്ടംപുള്ളി, സെക്രട്ടറി ടി ആർ ജോഷ് ,സൈബർ സേന കേന്ദ്ര കമ്മിറ്റി അംഗം രാജീവ് മാടമ്പിയിൽ,വനിത സംഘം യൂണിയൻ സെക്രട്ടറി സ്വയംപ്രഭ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡൻ്റ് കരീപ്പാടത്ത് രാമചന്ദ്രൻ, സെക്രട്ടറി ഹരിദാസൻ അങ്ങാടിക്കുന്നത്, വൈസ് പ്രസിഡൻ്റ്. മുത്തപ്പൻ വിജയൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്. വരണാധികാരിയായി യൂണിയൻ കൗൺസിലർ ഒ അരവിന്ദാക്ഷൻ ആയിരുന്നു.ശാഖയിൽ ഉയർന്ന മാർക് കിട്ടിയ SSLC, PLUS TWO, DEGREE കുട്ടികളെ അനുമോദിച്ചു.സുബ്രമണ്യൻ പതിയടിയിൽ നന്ദി പറഞ്ഞു

Spread the News

Leave a Comment

IMG 20260806 WA0051