anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

11 ലിറ്റർ മദ്യവുമായി യുവാവ് അറസ്റ്റിൽ

   പട്ടാമ്പി. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി പട്ടാമ്പി റെയ്ഞ്ച് പാർട്ടി പട്ടാമ്പി – ആമയൂരിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. വിളയൂർ – കൂരാച്ചിപടി സ്വദേശി മുളക്കൽ വീട്ടിൽ കൃഷ്ണദാസ് (വയസ്- 38/2026) നെയാണ് അറസ്റ്റ് ചെയ്തത്. മദ്യം കടത്താൻ ഉപയോഗിച്ച സ്ക്കൂട്ടറും കസ്റ്റഡിയിലെടുത്തു.

പ്രതി വിളയൂർ, കൂരാച്ചിപടി ഭാഗങ്ങളിൽ മദ്യവില്പന നടത്തി വന്നിരുന്നതായി പരാതി ലഭിച്ചിരുന്നു എന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ പി. അനിഷ് മോഹനൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ. വസന്തകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ. ആർ. രാജേഷ്, നിധിൻ. സി.എ, ലിൻ്റേഷ് വി.ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ സിഞ്ചു പ്രസാദ് എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051