anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പി. കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നവീകരിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ട്രോമ കെയര്‍ യൂണിറ്റും ഉദ്ഘാടനം ചെയ്തു

ഒറ്റപ്പാലം: വാണിയംകുളത്തെ പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നവീകരിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ട്രോമ കെയര്‍ യൂണിറ്റും ശനിയാഴ്ച വിപുലമായ ചടങ്ങില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി. മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഉഷ കെ. കെ. മുഖ്യാതിഥിയായി. ചടങ്ങില്‍ മൗറീഷ്യസ്-ഇന്ത്യ ഓണററി ട്രേഡ് കമ്മീഷണറും, പി.കെ. ദാസ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി  ചാന്‍സലറും, നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതില്‍ പി.കെ. ദാസ് മെഡിക്കല്‍ സയന്‍സസ് വഹിക്കുന്ന പങ്കിനെ ഉദ്ഘാടന പ്രസംഗത്തില്‍ പി. മമ്മിക്കുട്ടി എം.എല്‍.എ അഭിനന്ദിച്ചു. അത്യാഹിത ചികിത്സയും ട്രോമ കെയറും കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഈ നവീകരണം പൊതുജനങ്ങള്‍ക്ക് വലിയ അനുഗ്രഹമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രതിജ്ഞാബദ്ധമാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ അഡ്വ. ഡോ. പി. കൃഷ്ണദാസ് പറഞ്ഞു. അടിയന്തര ചികിത്സാ രംഗത്ത് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നവീകരിച്ചതെന്നും, രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഓരോ നിമിഷത്തിനും നിര്‍ണായക പ്രാധാന്യമുള്ള സാഹചര്യങ്ങളില്‍ കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും സേവനം ഉറപ്പാക്കാന്‍ ഈ നവീകരണം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

പി.കെ.ഡി.ഐ.എം.എസ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ഡോ. ആര്‍. സി. കൃഷ്ണകുമാര്‍ സ്വാഗതം ആശംസിച്ചു. പി.കെ.ഡി.ഐ.എം.എസ് പ്രിന്‍സിപ്പല്‍ ഡോ. സതീഷ് ജി. പ്രഭു, ഡി.എം.എസ് ഡോ. സത്യജിത്ത്, വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അഖില്‍ എസ്. എല്‍., ആധുനിക എമര്‍ജന്‍സി മെഡിസിന്‍ സേവനങ്ങളുടെയും ട്രോമ കെയര്‍ സംവിധാനങ്ങളുടെയും വളരുന്ന പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോ. അഹമ്മദ് ഷഹീം പി. ടി. നന്ദി രേഖപ്പെടുത്തി.  നവീകരിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ട്രോമ കെയര്‍ യൂണിറ്റും അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍, മെച്ചപ്പെടുത്തിയ രോഗി പരിചരണ സൗകര്യങ്ങള്‍, വേഗത്തിലുള്ള ട്രിയാജ് സംവിധാനം, ഗുരുതര പരിക്കുകളും അപകടങ്ങളും ഹൃദയാഘാതം, സ്‌ട്രോക്ക് ഉള്‍പ്പെടെയുള്ള ജീവന് ഭീഷണിയാകുന്ന അവസ്ഥകളും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനാവശ്യമായ സമഗ്ര സംവിധാനങ്ങള്‍ എന്നിവയോടെ സജ്ജീകരിച്ചിരിക്കുന്നു. ഈ നവീകരണത്തിലൂടെ പാലക്കാട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തിലുള്ളതും സുരക്ഷിതവും നിലവാരമുള്ളതുമായ അടിയന്തര ചികിത്സ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051