anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ഒറ്റപ്പാലം റോഡ് തകർന്നടിഞ്ഞു യാത്രക്കാർ ദുരിതത്തിൽ

ചെർപ്പുളശ്ശേരി.  ചെർപ്പുളശ്ശേരിയിൽ നിന്നും   ഒറ്റപ്പാലം ഭാഗത്തേക്ക് യാത്ര ചെയ്യണമെങ്കിൽ വളരെ ദുഷ്കരമാണ് എന്നതാണ് സത്യം. വർഷങ്ങളായി ഈ റോഡ് കേടു വന്നിട്ട് . ഏതോ ഒരു സിനിമയിൽ “ഇപ്പോ ശരിയാക്കിത്തരാം “എന്ന കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് മാത്രമാണ് അധികാരികളിൽ നിന്നും ജനങ്ങൾക്ക് കിട്ടുന്നത്. എന്നാൽ ഈ റോഡിന്റെ പണി കോൺട്രാക്ട് എടുത്തത് ഊരാലുങ്കൽ സൊസൈറ്റി ആണെന്നാണ് എൻജിനീയർമാർ പറയുന്നത്. പെട്ടെന്ന് തന്നെ ഇതിന്റെ പണി പൂർത്തിയാകുമെന്നും ജനപ്രതിനിധികളും പറയുന്നു. ഫലത്തിൽ ദുരിതത്തിൽ ആകുന്നത് വാഹന യാത്രക്കാരാണ്. ട്രാക്ടറിന് പോലും യാത്ര ചെയ്യാൻ പറ്റാത്ത പരുവത്തിലാണ് ഇപ്പോൾ റോഡിന്റെ അവസ്ഥ. കഴിഞ്ഞ കുറെ കാലങ്ങളായി ഈ റോഡിൽ ഒരു നിർമ്മാണ പ്രവർത്തനവും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. 17 കിലോമീറ്റർ ദൂരമുള്ള ഈ റോഡിന്റെ പണി ഇനി എന്നു പൂർത്തിയാക്കും എന്നാണ് നാട്ടുകാരുടെ ചോദ്യം.

Spread the News

Leave a Comment

IMG 20260806 WA0051