anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഇന്നു ചെർപ്പളശ്ശേരിയിൽ

ചെർപ്പുളശ്ശേരി.  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഷൊർണ്ണൂർ നിയോജക മണ്ഡലത്തിലെ ചെർപ്പുളശ്ശേരി മുസ്‌ലിം ലീഗ് ഓഫീസ് സന്ദർശിച്ചു. ലീഗ് ഓഫീസിൽ നടന്ന യോഗത്തിൽ  നിയോജക മണ്ഡലം പ്രസിഡൻ്റ് പി. അബ്ദു റഹ്മാൻ     അദ്ധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി ഇ .എ . സലാം , മുസ്‌ലിം ലീഗ് സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.കെ.എ അസീസ്, ജില്ലാ സെക്രട്ടറിമാരായ കെ ടി .എ . ജബ്ബാർ, മുജീബുദ്ധീൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ. കെ. ബഷീർ, ട്രഷറർ രായിൻ കിഴിശ്ശേരി, ഭാരവാഹികളായ പി. ഉണ്ണീൻ കുട്ടി , പി. വീരാൻ ഹാജി, പി പി .അൻവർ സാദത്ത്, പി പി കാസിം, മുഹമ്മദ് മോട്ടി, ബാബു കുരിക്കൾ, ഷഹനാസ് ബാബു, ഷുക്കൂർ ചളവറ , ടി എ . ഹംസ മുഹമ്മദ്, കെ സലാം , ഇബ്രാഹിം മേനക്കം, സി എ . ബക്കർ, ഇക്ബാൽ ദുറാനി, തുടങ്ങി നിരവധി പേർ പങ്കെടുത്തു. യോഗത്തിനുശേഷം മന്ത്രി കെ എം ഷാജി ചെർപ്പുളശ്ശേരി തൂത പന്നിയക്കുറിശ്ശി റോഡിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു.

Spread the News

Leave a Comment