anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

രാജീവ് തന്ത്രിയുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി ആകുന്നതിൽ തെറ്റില്ലെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം. താഴ്മൺ കുടുംബത്തിലെ ബ്രഹ്മദത്തൻ ശബരിമലയിൽ തന്ത്രിയാകുന്നതിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. രാജീവ് തന്ത്രി നിലവിൽ കേസിൽ ഉൾപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നു. എന്നാൽ തന്റെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാവാൻ യോഗ്യനാണ് എന്ന് കാണിച്ച് രാജീവ് തന്ത്രി ശബരിമല ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശബരിമല തന്ത്രി ആവാൻ ബ്രഹ്മദത്തൻ യോഗ്യനാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചത്. എന്നാൽ നിലവിൽ തന്ത്രി കുടുംബത്തിനെതിരെ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതിയിൽ നിന്നും ഒരു കൺകറൻസ് വാങ്ങിയതിനു ശേഷം മാത്രമേ നിയമനം അംഗീകരിക്കുക എന്നാണ് ദേവസ്വം ബോർഡ് അറിയിക്കുന്നത്.. ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കുന്നതിൽ ചിലരുടെ അഭിപ്രായ വ്യത്യാസം പ്രകടനമായിരുന്നു. താഴ്മൺ കുടുംബത്തിൽ നിന്നും തന്ത്രി സ്ഥാനം പൂർണ്ണമായും ഒഴിവാക്കണമെന്ന് ബിജെപി ഉപാധ്യക്ഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബ്രഹ്മദത്തിനെതിരെ അത്തരത്തിലൊരു വിവാദങ്ങളും ഇല്ലാത്ത സാഹചര്യത്തിലും തന്ത്രിപ്പണിയിൽ പൂർണ്ണ യോഗ്യത ഉള്ള ആളാണ് എന്ന നിലയിലും അദ്ദേഹത്തെ തന്ത്രിയാക്കാം എന്ന് തന്നെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം.

Spread the News

Leave a Comment

IMG 20260806 WA0051