anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അജ്ഞാതപർവം അവസാനിക്കുന്നു; പ്രഭാസിന്റെ ‘ഫൗജി’ 2026 ഡിസംബർ മൂന്നിന് തിയേറ്ററുകളിൽ

IMG 20260716 WA0093

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘ഫൗജി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ഡിസംബർ മൂന്നിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. റിലീസ് തീയതി വെളിപ്പെടുത്തുന്നതിനൊപ്പം ചിത്രത്തിന്റെ അത്യുഗ്രൻ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ടി-സീരീസ് ഫിലിംസാണ് അവതരിപ്പിക്കുന്നത്.

ചോരയിൽ കുളിച്ച്, ചുറ്റും കിടക്കുന്ന മൃതദേഹങ്ങൾക്ക് നടുവിലുള്ള ഒരു പാറപ്പുറത്ത് തോക്കും പിടിച്ച് ഇരിക്കുന്ന പ്രഭാസിനെയാണ് പുതിയ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ‘ഒറ്റയ്ക്ക് പോരാടുന്ന ഒരു സൈന്യം’ (A Battalion Who Fights Alone) എന്ന ടാഗ്‌ലൈനോടെയെത്തിയ പോസ്റ്റർ ചിത്രത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് വെളിവാക്കുന്നതാണ്. ‘അജ്ഞാതപർവം അവസാനിക്കുന്നു, ഫൗജി 2026 ഡിസംബർ മൂന്നിന്’ എന്ന അടിക്കുറിപ്പോടെയാണ് പ്രഭാസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ‘പോരാട്ടം ആരംഭിക്കുന്നു’ എന്ന ക്യാപ്ഷനോടെ നിർമാതാക്കളും പോസ്റ്റർ ഔദ്യോഗികമായി പുറത്തുവിട്ടു.

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ പീരിയഡ് ഡ്രാമയാണ് ഫൗജി. വൈകാരികവും ദൃശ്യപരവുമായി മികച്ചൊരു സിനിമാനുഭവമായിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് വിലയിരുത്തൽ. ‘സീതാ രാമം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹനു രാഘവപുടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിലൊന്നാണിത്. പ്രഭാസ്, ഹനു രാഘവപുടി, മൈത്രി മൂവി മേക്കേഴ്സ് എന്നിവർ ഒന്നിക്കുന്ന ഈ കൂട്ടുകെട്ടിനെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒത്തുചേരലുകളിലൊന്നായാണ് സിനിമാലോകം നോക്കിക്കാണുന്നത്.

നവീൻ യെർനേനി, വൈ. രവിശങ്കർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രഖ്യാപന മുതൽ സിനിമാലോകത്ത് വലിയ ചർച്ചയായ ഫൗജിയുടെ പുതിയ പോസ്റ്ററും റിലീസ് തീയതിയും ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.instagram.com/p/Da178WxS0ch/?igsh=MXZ0NnY2dDFzcnR1bw==

Spread the News

Leave a Comment

IMG 20260806 WA0051