anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓണം ബംബർ ലോട്ടറി 30 കോടി.. ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു ടിക്ക

ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റിന്റെ  പ്രകാശനം
മുഖ്യമന്ത്രി  വി.ഡി.സതീശൻ നിർവ്വഹിച്ചു.

ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ , ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്, അഡീഷണൽ ഡയറക്ടർമാരായ ഷാജു പി.എ , അനിൽകുമാർ കെ.എസ് , തുടങ്ങിയവർ പങ്കെടുത്തു

ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 30 കോടി രൂപയാണ് സമ്മാന തുക. രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപതു പേർക്ക്. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും ലഭിക്കും. കൂടാതെ 5000 മുതൽ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളുമുണ്ട് 

500 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്പന ജൂലൈ 20 തിങ്കളാഴ്ച മുതൽ ആരംഭിക്കും. സെപ്റ്റംബർ 26 നാണ് നറുക്കെടുപ്പ്.

അച്ചടിച്ച പേപ്പർ ലോട്ടറി ടിക്കറ്റുകൾ മാത്രം
അംഗീകൃത ഏജന്റുമാരിൽ നിന്നോ വില്പനക്കാരിൽ നിന്നോ നേരിട്ടു
വാങ്ങേണ്ടതാണ്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ  ഡിജിറ്റൽ പേയ്മെന്റ്
ലിങ്കുകൾ എന്നിവ വഴി വില്പനയില്ല.

Spread the News

Leave a Comment

IMG 20260806 WA0051