anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ലോകത്തെ ഏറ്റവും വീര്യം കൂടിയ മദ്യം; 96.2% ആൽക്കഹോളുമായി ഞെട്ടിച്ച് മലയാളി ബ്രാന്‍ഡ് ‘മണവാട്ടി’*

_(നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)_

കൊച്ചി: ലോകത്തെ ഏറ്റവും വീര്യം കൂടിയ മദ്യം എന്ന വിശേഷണം ഇനി മലയാളി ബ്രാന്‍ഡ് മണവാട്ടിക്ക് സ്വന്തം. 96.2% ആൽക്കഹോളുമായി കൊച്ചി സ്വദേശിയായ പ്രവാസി സംരംഭകൻ ജോൺ സേവ്യറാണ് ലോകത്തെ തന്നെ ഞെട്ടിക്കുന്ന മദ്യവുമായി വിപണിയിലെത്തുന്നത്. തീ തുപ്പും കുട്ടിച്ചാത്തന്‍ എന്ന് നിര്‍മാതാക്കള്‍ വിളിക്കുന്ന ‘മണവാട്ടി 96.2’, ഇതുവരെ ലോകത്തിലെ ഏറ്റവും ശക്തമായ മദ്യമായി അറിയപ്പെട്ടിരുന്ന പോളിഷ് ബ്രാൻഡ് ‘പൊൾമോസ് സ്പിരൈറ്റസ്’നെയാണ് പിന്നിലാക്കിയത്. 96% ആൽക്കഹോൾ അടങ്ങിയ ‘പൊൾമോസ് സ്പിരൈറ്റസി’നേക്കാൾ 0.2 ശതമാനമാനം അധിക ലഹരിയോടെ.IMG 20260716 WA0112

50 മില്ലി അളവിൽ യുകെ ആസ്ഥാനമായ ‘ലണ്ടൻ ബാരൺ ലിമിറ്റഡ്’ ആണ് മണവാട്ടിയെ വിപണിയിലെത്തിക്കുന്നത്. ആഗോളതലത്തിൽ ഉയർന്ന ആൽക്കഹോൾ അളവുള്ള മദ്യത്തിന് വലിയ വിപണി മൂല്യമുണ്ട്. കോക്ടെയിലുകൾ തയ്യാറാക്കാനും മറ്റു പാനീയങ്ങളിൽ മിക്സ് ചെയ്യാനുമാണ് ഇത്തരം ‘റെക്ടിഫൈഡ് സ്പിരിറ്റുകൾ’ സാധാരണ ഉപയോഗിക്കുന്നത്. വളരെ ചെറിയ അളവിൽ പോലും വലിയ പ്രഹരശേഷി നല്കുമെന്നത് ‘മണവാട്ടി 96.2’ വിപണിയിൽ വേറിട്ടതാക്കുന്നു.

ലോകത്തിലെ ആദ്യ ഇന്ത്യൻ അരാക്ക് അഥവാ നാടൻ വാറ്റ് ചാരായത്തെ ‘മണവാട്ടി’ (Manavatty) എന്ന പേരിൽ ലോകവിപണിയിൽ എത്തിച്ച കൊച്ചി സ്വദേശി ജോൺ സേവ്യർ എന്ന പ്രവാസി മലയാളി ഇന്ന് ആഗോള മദ്യവിപണിയിലെ ശ്രദ്ധേയമായ പേരാണ്. അനേകം രാജ്യാന്തര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള മണവാട്ടി മൂന്ന് വ്യത്യസ്ത വീര്യങ്ങളിലാണ് നിലവിൽ ലഭ്യമാകുന്നത്. 44% ആണ് ഒറിജിനൽ മണവാട്ടിയിലെ ആൽക്കഹോളിന്റെ അളവ്. 71% വീര്യത്തോടെ മണവാട്ടി ഓവർ പ്രൂഫ്, 37.5% കരുത്തോടെ മണവാട്ടി മാജിക് ബ്ലൂ എന്നിവയും ലഭ്യമാണ്. യുകെ, യൂറോപ്പ്, യുഎഇ, ആഫ്രിക്കൻ രാജ്യങ്ങൾ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങി ആഗോളതലത്തിൽ വലിയ സ്വീകാര്യത നേടിയട്ടുണ്ട് മണവാട്ടി. കൊച്ചി ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും ഇപ്പോൾ മണവാട്ടി ലഭ്യമാണ്. ഇതിന് പിന്നാലെയാണ് മണവാട്ടിയുടെ ‘കുട്ടിച്ചാത്തൻ’ കൂടി എത്തുന്നത്.IMG 20260716 WA0111

വീര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പുതിയ ‘മണവാട്ടി’, ഗുണനിലവാരത്തിലും മുന്നിലാണ്. പഞ്ചസാര, കൊഴുപ്പ്, അന്നജം എന്നിവ ഒട്ടും തന്നെയില്ലാതെ നിർമാണത്തിൽ കൃതൃമ നിറങ്ങളോ ഫ്ലേവറുകളോ ചേർക്കുന്നില്ല. യുകെയിലെ കർശന ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചാണ് ‘മണവാട്ടി’ ഉല്പാദിപ്പിക്കുന്നത്. പൂർണ്ണമായും ശുദ്ധമായ വാറ്റ് ശൈലിയിൽ തയ്യാറാക്കുന്ന ഈ മദ്യം മിഡിൽ ഈസ്റ്റ് വിപണികളിലും കൊച്ചി ഉൾപ്പെടെയുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും ഉടൻതന്നെ എത്തും.

Spread the News

Leave a Comment