anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചെർപ്പുളശ്ശേരിയിൽ ഫുട്ബോൾ മത്സരം നടത്തി

ചെർപ്പുളശ്ശേരി. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനമായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. വേണ്ടെന്നു വയ്ക്കാം വേണ്ടപ്പെട്ടവർക്കായി എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്     ചെർപ്പുളശ്ശേരി പ്രസ് ക്ലബ്ബും സർപ്പുളശ്ശേരി പോലീസും തമ്മിലാണ് മാരായമംഗലം  ടർഫിൽ ഏറ്റുമുട്ടിയത് മത്സരത്തിൽ ചെർപ്പുളശ്ശേരി പോലീസ് വിജയിച്ചു. വിജയികൾക്ക് ചെർപ്പുളശ്ശേരി സബ് ഇൻസ്പെക്ടർ പി.രവീന്ദ്രൻ   സമ്മാനദാനം നിർവഹിച്ചു. പ്രസ് ക്ലബ്ബ് ചെർപ്പുളശ്ശേരി റണ്ണറപ്പായി.IMG 20260716 WA0276 (1)

സമാപന സമ്മേളനത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർമാരായ വി. ജയൻ പുഞ്ചപ്പാടം, സി  സത്യൻ,.കെ ജയകൃഷ്ണൻ, പ്രസ് ക്ലബ് സെക്രട്ടറി   ഉനൈസ്, പ്രോഗ്രാം കോഡിനേറ്റർ   മുരളി മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. വൈകുന്നേരം 7 മണിക്ക് നടന്ന സൗഹൃദം ഫുട്ബോൾ മത്സരം കാണാൻ നിരവധി കാണികളും എത്തിച്ചേർന്നിരുന്നു. ലഹരി മരുന്നു വ്യാപനം തടയുകയും അതിനെതിരെ പ്രവർത്തിക്കുകയും ചെയ്യാൻ ചെർപ്പുളശ്ശേരി പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. മാധ്യമങ്ങളും പോലീസും ഒരുമിച്ചുള്ള സൗഹൃദം മത്സരം ഓപ്പറേഷൻ തൂഫാന് ഏറെ ഗുണം ചെയ്യും എന്ന് പ്രസ് ക്ലബ് ഭാരവാഹികൾ പറഞ്ഞു.IMG 20260716 WA0294 (1)

ഫുട്ബോൾ കിക്കോഫിന് തുടക്കം കുറിച്ചത് ചെർപ്പുളശ്ശേരി സബ് ഇൻസ്പെക്ടർ പി രവീന്ദ്രൻ ആയിരുന്നു. എ രാമകൃഷ്ണൻ, മുഹമ്മദലി സഖാഫി മഠത്തിൽ പറമ്പ്, മുഹമ്മദ് കുട്ടി ഹരി ശങ്കരൻ, നിഖിൽ രാജ്, പ്രദീപ് തുടങ്ങിയവരും പരിപാടികളിൽ പങ്കെടുത്തു. ഫിയസ്റ്റ ചെർപ്പുളശ്ശേരി ട്രോഫികളും മോക്ക ജേഴ്സിയും നിള ബേക്കറി റിഫ്രഷ്‌മെന്റും നടത്തി.

 

Spread the News

Leave a Comment

IMG 20260806 WA0051