anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഓക്‌സിജനില്‍ മൊബൈല്‍ഫോണും ലാപ്‌ടോപ്പും വന്‍വിലക്കുറവില്‍, ഫ്രൈഡേ ടു ഫ്രൈഡേ സെയില്‍ ജൂലായ് 17 മുതല്‍ 23 വരെ

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഫ്രൈഡേ ടു ഫ്രൈഡേ മൊബൈല്‍, ലാപ്‌ടോപ്പ് സെയില്‍ ജൂലായ് 17 മുതല്‍ 23 വരെ നടക്കും. മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മികച്ച ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ സൗജന്യമായി 10,000 രൂപ വിലയുള്ള ഇഷ്ടമുള്ള ഗാഡ്ജറ്റുകളും മൊബൈല്‍ ആക്‌സസറീസുകളും തിരഞ്ഞെടുക്കാം. 30 രൂപയില്‍ തുടങ്ങുന്ന പ്രതിദിന ഇഎംഐ സ്‌കീമുകളിലൂടെ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാം.
ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4500 രൂപ വിലമതിക്കുന്ന പ്രീമിയം ലാപ്‌ടോപ്പ് ബണ്ടില്‍ സൗജന്യം. കൂടാതെ 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും ഫ്രൈഡേ ടു ഫ്രൈഡേ സെയിലില്‍ ഒരുക്കിയിട്ടുണ്ട്.
സ്റ്റുഡന്റ്‌സ് ലാപ്‌ടോപ്പുകള്‍ 39,900 രൂപയ്ക്കും പ്രൊഫഷണല്‍ ലാപ്‌ടോപ്പുകള്‍ 49,990 രൂപയ്ക്കും ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ 74,900 രൂപയ്ക്കും സ്വന്തമാക്കാം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വര്‍ക്കിംഗ് വിമന്‍സിനും പ്രത്യേക ഡിസ്‌കൗണ്ടും ഉണ്ട്. പഴയതോ ഉപയോഗശൂന്യമായതോ ആയ ലാപ്‌ടോപ്പുകള്‍ക്ക് മിനിമം 2,000 രൂപയും, മൊബൈല്‍ ഫോണുകള്‍ക്ക് മിനിമം 1,000 രൂപയും എക്സ്‌ചേഞ്ച് ഓഫര്‍ ലഭിക്കും. 30 മാസം കൊണ്ട് അടച്ച് തീര്‍ക്കാവുന്ന പലിശരഹിത വായ്പസൗകര്യവും ബ്രാന്‍ഡ് വാറന്റിക് പുറമെ ഓക്‌സിജന്‍ നല്‍കുന്ന അധിത വാറന്റിയും ഫ്രൈഡേ ടു ഫ്രൈഡേയിലുണ്ട്.

Spread the News

Leave a Comment

IMG 20260806 WA0051