anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കെസിഎൽ ഫാൻ ലീഗ് – തൃശൂർ ജില്ലയിൽ ലെജൻഡ്സ് പൊന്നൂക്കര ജേതാക്കൾ

തൃശൂർ: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎൽ ഫാൻ ലീഗിന്റെ തൃശൂർ ജില്ലാ മത്സരങ്ങളിൽ ലെജൻഡ്സ് പൊന്നൂക്കര ജേതാക്കളായി. ഫൈനലിൽ ലോർഡ്സ് ഇലവനെയാണ് ലെജൻഡ്സ് പൊന്നൂക്കര തോൽപ്പിച്ചത്. കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് ഫാൻ ലീഗ് മത്സരങ്ങൾ നടക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ മത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ലെജൻഡ്സ് പൊന്നൂക്കര ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തു. സനൂപ് കുക്കുവിന്റെയും വിഷ്ണു സുന്ദറിന്റെയും തകർപ്പൻ ബാറ്റിങ്ങാണ് ലെജൻഡ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. സനൂപ് 18 പന്തുകളിൽ 40-ഉം വിഷ്ണു ഒൻപത് പന്തുകളിൽ 23-ഉം റൺസ് നേടി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലോർഡ്സിന് ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് മാത്രമാണ് നേടാനായത്. ബൗളിങ്ങിലും തിളങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ വിഷ്ണു സുന്ദറാണ് പ്ലെയർ ഓഫ് ദി മാച്ച്.

ലോർഡ്സ് ഇലവന്റെ ശ്രീഷ് ലാൽ പ്ലെയർ ഓഫ് ദി ടൂർണമെന്റും മികച്ച ബാറ്ററുമായി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയതും ശ്രീഷ് ലാൽ ആണ്. ലെജൻഡ്സിന്റെ ഒ. എസ്. ശശിധരനാണ് മികച്ച ബൗളർ.

Spread the News

Leave a Comment

IMG 20260806 WA0051