anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കളിക്കളങ്ങളെ വീണ്ടെടുക്കാൻ ഓപ്പറേഷൻ കളരി

കേരളത്തിലെ നിലവിലുള്ള കായിക ആസ്തികളെ പുനരുജ്ജീവിപ്പിക്കാനും പ്രൊഫഷണലായി പരിപാലിക്കാനും ലക്ഷ്യമിട്ട് കായിക യുവജനകാര്യ വകുപ്പ് ‘ഓപ്പറേഷൻ കളരി’ (Operation KALARI – Kerala Alliance for Local Athletic Revamp and Infrastructure) പദ്ധതി ആവിഷ്കരിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള സ്റ്റേഡിയങ്ങൾ, നീന്തൽക്കുളങ്ങൾ, സ്പോർട്സ് ഹോസ്റ്റലുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയ കായിക ആസ്തികളുടെ അടിസ്ഥാന സൗകര്യ വികസനം, അറ്റകുറ്റപ്പണി, നവീകരണം, ഉപകരണവൽക്കരണം, പരിപാലനം എന്നിങ്ങനെയുള്ള സമഗ്ര വികസനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒരു പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കുക.

Spread the News

Leave a Comment

IMG 20260806 WA0051