anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മാധ്യമങ്ങൾ ആരോപണങ്ങൾ മെനഞ്ഞെടുക്കുന്നു; സത്യം വൈകാതെ പുറത്തുവരും: പിണറായി വിജയൻ

തിരുവനന്തപുരം:  കരിമണൽ കമ്പനിയായ സി.എം.ആർ.എൽ (CMRL) ഉടമ ശശിധരൻ കർത്ത പണം നൽകിയെന്ന പ്രസ്താവന കേവലം മാധ്യമസൃഷ്ടി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തിൽ കുറച്ചുകാലം കൂടി കാത്തിരുന്ന് കാണാമെന്നും സത്യം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിഷയത്തിൽ അടിസ്ഥാനരഹിതമായ വാർത്തകൾ നൽകി പുകമറ സൃഷ്ടിക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നത്. നിയമപരമായി നിലനിൽപ്പില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷണ ഏജൻസികളുടെ പരിഗണനയിലാണ്.
രാഷ്ട്രീയമായി ബുദ്ധിമുട്ടിക്കാൻ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുന്നത് പുതിയ സംഭവമല്ലെന്നും, ഇത്തരം പ്രചാരണങ്ങളെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the News

Leave a Comment

IMG 20260806 WA0051