പാലക്കാട്:. പാലക്കാട് വീണ്ടും നിസ്സാര തർക്കത്തെച്ചൊല്ലി കത്തിക്കുത്തും കൊലപാതകവും. കാളവണ്ടിക്ക് ബൈക്ക് വഴികൊടുക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് 24-കാരന്റെ ദാരുണാന്ത്യത്തിൽ കലാശിച്ചത്.
. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം. കെരാംപാറ സ്വദേശിയായ ഷെഫീഖ് ആണ് കൊല്ലപ്പെട്ടത്. കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകാത്തതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നെൽസൺ, ജെൻസൺ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചത്.
ദാരുണാന്ത്യം, പ്രതികൾ കസ്റ്റഡിയിൽ:
നെഞ്ചിലും വയറിലും ഗുരുതരമായി പരിക്കേറ്റ ഷെഫീക്കിനെ ] ഉടൻ തന്നെ സുഹൃത്തും നാട്ടുകാരും ചേർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കാളവണ്ടിക്കാരനെ നാട്ടുകാർ തടഞ്ഞുവെക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.
പോലീസ് അന്വേഷണം:
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
നിസ്സാര കാരണങ്ങളുടെ പേരിൽ വർദ്ധിച്ചുവരുന്ന ഇത്തരം അതിക്രമങ്ങൾ പാലക്കാട് നിവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.