anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സീചെം ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ നാലാം വിജയം

പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ പോണ്ടിച്ചേരിയെ തോൽപ്പിച്ച് കേരളം. 36 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പോണ്ടിച്ചേരിക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് മാത്രമാണ് നേടാനായത്. ഓൾറൗണ്ട് മികവുമായി കേരളത്തിന് വിജയമൊരുക്കിയ ടി ഷാനിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതൽക്കൂട്ടായി. ടി ഷാനിയും കിരൺ നവ്ഗിരെയും ചേർന്ന് ആറ് ഓവറിൽ 54 റൺസ് കൂട്ടിച്ചേർത്തു. കിരൺ 30 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയവർ കാര്യമായ സംഭാവനകൾ നൽകിയില്ലെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന ഷാനിയുടെ മികവിൽ കേരളം 137 റൺസെടുത്തു. ഷാനി 50 പന്തുകളിൽ പത്ത് ഫോറും ഒരു സിക്സുമടക്കം 69 റൺസെടുത്തു. പോണ്ടിച്ചേരിക്ക് വേണ്ടി ക്യാപ്റ്റൻ അഭിരാമിയും സായാലി ലോങ്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പോണ്ടിച്ചേരിക്ക് വേണ്ടി 28 റൺസെടുത്ത യഷി പാണ്ഡെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കേരളത്തിന് വേണ്ടി നിയ നസ്നീൻ മൂന്നും, ഐശ്വര്യ എ കെ, ടി ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Spread the News

Leave a Comment

IMG 20260806 WA0051