anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം; അണയ്ക്കാൻ ശ്രമം തുടരുന്നു

കോഴിക്കോട്:. കോഴിക്കോട് ബേപ്പൂരിലുള്ള പ്രമുഖ വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. തീപിടിച്ച കെട്ടിടത്തിനുള്ളിൽ വലിയ അളവിൽ കൊപ്രയും വെളിച്ചെണ്ണയും ശേഖരിച്ചിരുന്നതിനാൽ തീ അതിവേഗം ആളിപ്പടരുകയാണ്.
നിലവിൽ ഫയർഫോഴ്സിന്റെ ഒമ്പത് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ്. കെട്ടിടത്തിനുള്ളിൽ വൻതോതിൽ എണ്ണയും ഉണങ്ങിയ കൊപ്രയും ഉള്ളത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
അപകടത്തിന്റെ കാരണം നിലവിൽ വ്യക്തമല്ല. പുക ഉയർന്നതോടെ പ്രദേശവാസികളും തൊഴിൽശാലയിലെ ജീവനക്കാരും ചേർന്നാണ് ആദ്യം തീയണയ്ക്കാൻ ശ്രമിച്ചത്. എന്നാൽ എണ്ണയിലേക്ക് തീ പടർന്നതോടെ നിമിഷങ്ങൾക്കകം തീ നിയന്ത്രണാതീതമായി മാറുകയായിരുന്നു.
പ്രദേശത്തേക്ക് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത സാമ്പത്തിക നഷ്ടമാണ് പ്രാഥമികമായി പ്രതീക്ഷിക്കുന്നത്. പോലീസും പ്രാദേശിക സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്.

Spread the News

Leave a Comment