തിരുവനന്തപുരം: ജനം ടിവി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറമാൻ അഭിജിത് ശ്രീകുമാർ (32) വാഹനാപകടത്തിൽ അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അപകടത്തെത്തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ അഞ്ചുവർഷമായി ജനം ടിവിയിൽ ക്യാമറമാനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മികച്ച പ്രവർത്തനത്തിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും സഹപ്രവർത്തകർക്കിടയിൽ പ്രിയങ്കരനായിരുന്നു അദ്ദേഹം.