anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

വിദ്യാലയമുറ്റത്ത് കുളിർമ പകർന്ന് ‘അശോകവനി’; മാതൃകയായി ചെറുമുണ്ടശ്ശേരി യു.പി സ്കൂൾ

ചെറുമുണ്ടശ്ശേരി:.  കുട്ടികൾക്ക് തണലും പൂക്കളും ശുദ്ധവായുവും നിറഞ്ഞ മനോഹരമായ വിദ്യാലയാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയമുറ്റത്ത് ‘അശോകവനി’ തീർത്ത് ചെറുമുണ്ടശ്ശേരി യു.പി സ്കൂൾ. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഹരിതാഭമായ ഈ പദ്ധതിക്ക് തുടക്കമിട്ടത്.
ഒരു ക്ലാസിന് ഒരു മരം’
പരിസ്ഥിതി സംരക്ഷണവും ബോധവൽക്കരണവും ലക്ഷ്യമിട്ട് ‘ഒരു ക്ലാസിന് ഒരു മരം’ എന്ന മാതൃകാപരമായ ആശയത്തോടെയാണ് അശോകത്തൈകൾ നട്ടുപിടിപ്പിച്ചത്.

IMG 20260727 WA0139 ഓരോ ക്ലാസിന്റെയും നേതൃത്വത്തിൽ നട്ട തൈകളുടെ തുടർപരിപാലനവും സംരക്ഷണവും അതാത് ക്ലാസുകളിലെ വിദ്യാർത്ഥികളും അധ്യാപകരും തന്നെ നേരിട്ട് നിർവ്വഹിക്കും. തൂത തണൽ പരിസ്ഥിതി കൂട്ടായ്മ’യുടെ പൂർണ്ണ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്കൂൾ മുറ്റത്ത് അശോകത്തൈ നട്ടുകൊണ്ട് പി.ടി.എ വൈസ് പ്രസിഡന്റ് എ. പി. നസീർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ പ്രധാനാധ്യാപിക കെ. മഞ്ജു തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ. അച്യുതാനന്ദൻ, അധ്യാപകരായ ടി.. പ്രകാശ്, ബി. പി. ഗീത, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം വളർത്താനും സ്കൂൾ മുറ്റത്തിന് കൂടുതൽ അഴക് നൽകാനും ഈ പദ്ധതി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Spread the News

Leave a Comment