അമ്പലപ്പാറ:. വിദ്യാർത്ഥികളിൽ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ കൺസ്യൂമർ ക്ലബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ എം. ശശികുമാർ നിർവഹിച്ചു.
വിപണിയിലെ ചൂഷണങ്ങൾക്കെതിരെ ജാഗ്രത പുലർത്താനും ഉത്തരവാദിത്തമുള്ള ഉപഭോക്താക്കളായി മാറാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. ചടങ്ങിൽ കൺസ്യൂമർ ക്ലബ് കൺവീനർ കെ. മുരളീകൃഷ്ണൻ ക്ലബ്ബിന്റെ വരുംവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ, അധ്യാപകരായ എം. ആര്യ, ശരണ്യ മേനോൻ എന്നിവർ സംസാരിച്ചു.