anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ചേർപ്പുളശ്ശേരിയിൽ നാഷണൽ എക്സ് സർവ്വീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു

ചേർപ്പുളശ്ശേരി:  നാഷണൽ എക്സ് സർവ്വീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (NExCC) ചേർപ്പുളശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂലൈ 26 ഞായറാഴ്ച കാർഗിൽ വിജയ് ദിവസ് വിപുലമായി ആഘോഷിച്ചു.IMG 20260727 WA0208
രാവിലെ 9 മണിക്ക് കാറൽമണ്ണ വായനശാല പരിസരത്തുനിന്ന് ആരംഭിച്ച റാലി ചേർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ എസ്‌.ഐ. അഖിൽ രാജ് ഫ്ലാഗ് ഓഫ് ചെയ്തു. NExCC യിലെ വിമുക്തഭടന്മാർ, ജി.വി.എച്ച്.എസ്.എസ്. ചേർപ്പുളശ്ശേരിയിലെ എ എൻ.എസ്.എസ്. യൂണിറ്റിലെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ റാലിയിൽ അണിനിരന്നു.
തുടർന്ന് കാറൽമണ്ണ വിമുക്തഭടൻ ഭവനിൽ സമ്മേളനം നടന്നു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് പ്രണാമാർപ്പിച്ചുകൊണ്ട് കാർഗിൽ വിജയ് ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മാന്യവ്യക്തികൾ സംസാരിച്ചു.
യൂണിറ്റ് പ്രസിഡന്റ്  സെയ്തുമാധവൻ കെ., സെക്രട്ടറി  വാസുദേവൻ പി.കെ. വിജയരാഘവൻ കെ., മണി എസ്. നായർ, അച്യുതകുമാർ പി., ഉണ്ണികുട്ടി പി., കൃഷ്ണകുമാർ കെ.ബി., കൃഷ്ണരാജ് പി., രാധാഭായ്  ഒ., വസന്ത പി., പ്രേമലത  എൻ., റസിയ  എസ്., ജാഫർ  കെ.കെ., പ്രമോദ് മാസ്റ്റർ, എൻ.എസ്.എസ്. വോളണ്ടിയർമാരായ ഹസീനത്തുൽ എം.കെ., ആര്യ സുരേഷ് പി.കെ., അബ്ദുൽ ഹസീബ് വി.ടി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കൃതജ്ഞത പ്രകാശനത്തിനും ദേശീയഗാനത്തിനും ശേഷം പരിപാടികൾ അവസാനിച്ചു.
**NExCC ചേർപ്പുളശ്ശേരി യൂണിറ്റ്**
* പ്രസിഡന്റ്: സെയ്തുമാധവൻ കെ.
* സെക്രട്ടറി: വാസുദേവൻ പി.കെ.

Spread the News

Leave a Comment