anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച (29,നാളെ)

തിരുവനന്തപുരം : ആരോഗ്യവകുപ്പിന്റെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനായി മാധ്യമപ്രവർത്തകർക്കായി ശില്പശാല സംഘടിപ്പിക്കുന്നു. ബുധനാഴ്ച (29, നാളെ) *ഉച്ചയ്ക്ക് 2ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ* നടക്കുന്ന പരിപാടി ആരോഗ്യം- ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. പകർച്ചവ്യാധി പ്രതിരോധം കുറ്റമറ്റ രീതിയിൽ നടത്തുന്നതിനായി സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്. പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കാനും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി ജനങ്ങളിലെത്തുന്നതിനും മാധ്യമങ്ങളുടെ പങ്ക് വലുതാണ്.

ഈ സാഹചര്യത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
മഴക്കാലത്തും അല്ലാതെയും പടരാൻ സാദ്ധ്യതയുള്ള പകർച്ചവ്യാധികളെ കുറിച്ചും അവയ്ക്കെതിരെ എങ്ങനെ പഴുതടച്ച പ്രതിരോധം തീർക്കാമെന്നും ശില്പശാലയിൽ ആരോഗ്യവിദഗ്ദ്ധർ സംസാരിക്കും. ഉന്നതാധികാര സമിതി ചെയർമാൻ ഡോ.എസ്.എസ്.ലാൽ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.മീനാക്ഷി.വി, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ, ഉന്നതാധികാര സമിതി കൺവീനർ ഡോ.ശ്രീജിത്ത്.എൻ.കുമാർ, അംഗങ്ങളായ ഡോ.സുൽഫി നൂഹു, ഡോ.എ.അൽത്താഫ്, ഡോ.അരവിന്ദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദുമോഹൻ, ആരോഗ്യകേരളം ഡി.പി.എം ഡോ.അർണോൾഡ് ദീപക് തുടങ്ങിയവർ പങ്കെടുക്കും.

Spread the News

Leave a Comment