anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഹെപ്പറ്റൈറ്റിസ് മുക്ത സമൂഹത്തിലേക്ക്: കിംസ് അല്‍ ഷിഫ ആശുപത്രിയില്‍ ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം

പെരിന്തല്‍മണ്ണ : ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തോടനുബന്ധിച്ച് അല്‍ ഷിഫ കോളേജ് ഓഫ് ഫാര്‍മസിയിലെ ഫാര്‍മസി പ്രാക്ടീസ് വിഭാഗം, കിംസ് അല്‍ഷിഫ ആശുപത്രി, പെരിന്തല്‍മണ്ണ, ഐസിസ് ഫാര്‍മസ്യൂട്ടിക്കല്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു. ‘നമുക്ക് ഒന്നിക്കാം  ഹെപ്പറ്റൈറ്റിസ് രഹിത ഭാവിയിലേക്ക്چ എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിച്ച പരിപാടി ഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനും രോഗപ്രതിരോധത്തിന്‍റെയും നേരത്തെയുള്ള രോഗനിര്‍ണയത്തിന്‍റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതായിരുന്നു.

ദിനാചരണത്തിന്‍റെ ഭാഗമായി മെഡിസിന്‍, നഴ്സിംഗ്, ഫാര്‍മസി, അലൈഡ് ഹെല്‍ത്ത് സയന്‍സ് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇ-പോസ്റ്റര്‍ മത്സരവും ഹെപ്പറ്റൈറ്റിസ് ഐഡിയത്തോണും സംഘടിപ്പിച്ചു. ഇ-പോസ്റ്റര്‍ മത്സരത്തില്‍ ഏഴ് മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. കെ.ടി.എന്‍ കോളേജ് ഓഫ് ഫാര്‍മസിയിലെ കൃപ മേരി ഒന്നാം സ്ഥാനവും, അല്‍ ഷിഫ കോളേജ് ഓഫ് ഫാര്‍മസിയിലെ സ്വാലിഹ് എന്‍. രണ്ടാം സ്ഥാനവും നേടി. ഹെപ്പറ്റൈറ്റിസ് ഐഡിയത്തോണ്‍ മത്സരത്തില്‍ അല്‍ ഷിഫ കോളേജ് ഓഫ് ഫാര്‍മസിയുടെ ആശിഖ് ഷിജു, നിമ്ന മീര, ഷമ്മ എന്നിവര്‍ ഒന്നാം സ്ഥാനവും ലുബാബ അഷ്റഫ്, ഹന ഹൈദര്‍ അലി, ഫസീഹ മറിയം എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സര വിജയികള്‍ക്ക് ഡോ. ജെസ്മിന്‍, ഡോ. നിരുപമ എന്നിവര്‍ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അധ്യാപകരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടി ഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനും രോഗനിര്‍മാര്‍ജനത്തിനായുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്നതിനും സഹായകമായി.

ഫാര്‍മസി പ്രാക്ടീസ് വിഭാഗം മേധാവി ഡോ. ലിനു മോഹന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ദിലീപ് സി. അധ്യക്ഷത വഹിച്ചു. കിംസ് അല്‍ഷിഫ വൈസ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. പി. ഉണ്ണീന്‍  പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്യാസ്ട്രോഎന്‍ററോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്‍റുമായ ഡോ. സജു സേവ്യര്‍ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം നല്‍കി. ക്ലിനിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹ്യ്യ, നേഴ്സിംഗ് സൂപ്രണ്ട് ശ്രീമതി ഷെര്‍ലി ജെയിംസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫാര്‍മസി പ്രാക്ടീസ് വിഭാഗത്തിലെ ഡോ. ഷിനു സി. നന്ദി രേഖപ്പെടുത്തി. ചടങ്ങിനോടനുബന്ധിച്ച് കിംസ് അല്‍ ഷിഫ ആശുപത്രിയിലെ വിഷവിവര കേന്ദ്രം (Poison Information Centre) ഡോ. പി. ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു.

Spread the News

Leave a Comment

IMG 20260806 WA0051