anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും ഓഗസ്റ്റ് രണ്ടിന്

1784810546944

ചെർപ്പുളശ്ശേരി:.  പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും  ഞായറാഴ്ച (ഓഗസ്റ്റ് 2) വിപുലമായ ചടങ്ങുകളോടെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ക്ഷേത്ര തന്ത്രിമാരായ അണ്ടലാടി ഉണ്ണി നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.
ആഘോഷങ്ങളുടെ ഭാഗമായി അന്നേദിവസം ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്.

ചടങ്ങുകളുടെ സമയക്രമം:

രാവിലെ നാലുമണി അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 1008 നാളികേരം ഉപയോഗിച്ച് 

 രാവിലെ 7 മണിക്ക് ഉഷപ്പൂജ 

   രാവിലെ   എട്ടുമണിക്ക് ഗജ പൂജ 

 രാവിലെ9 മണിക്ക് ആനയൂട്ട്

 രാവിലെ10 മണിക്ക് പ്രസാദ വിതരണം 

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും ഓഗസ്റ്റ് രണ്ടിന്

ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങളും ചടങ്ങുകളിൽ പങ്കാളികളാകണമെന്ന് ആഘോഷ കമ്മിറ്റി പ്രസിഡന്റ് പി. കുട്ടൻ, സെക്രട്ടറി കെ. പി. ബാലകൃഷ്ണൻ, ട്രഷറർ കെ. മനോജ് കുമാർ എന്നിവർ അഭ്യർത്ഥിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051