anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ട്രാഫിക് പരിഷ്കരണം: എല്ലാവരും യോജിച്ച് തീരുമാനമെടുത്താൽ പൂർണ്ണ പിന്തുണയെന്ന് സിപിഐഎം

ചെർപ്പുളശ്ശേരി:. നഗരത്തിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് സർവ്വകക്ഷി യോഗത്തിലും  ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലും   ചർച്ചകളിലും എടുത്ത തീരുമാനങ്ങളിൽ എല്ലാവരും ഉറച്ചുനിൽക്കണമെന്ന് സിപിഐഎം ഏരിയ സെക്രട്ടറി കെ. നന്ദകുമാർ. എല്ലാവരും യോജിച്ച് മുന്നോട്ടുപോകുന്ന ഏത് തീരുമാനത്തിനും പാർട്ടിയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ട്രാഫിക് പരിഷ്കരണം നഗരസഭയുടെ നേതൃത്വത്തിൽ വ്യാപാരികൾ, ബസ് ഉടമകൾ, തൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം പ്രതിനിധികളുമായും ചർച്ച ചെയ്താണ് തീരുമാനിച്ചത്. ചർച്ചകളിൽ തീരുമാനങ്ങളെ സ്വാഗതം ചെയ്യുകയും എന്നാൽ പുറത്തിറങ്ങിയ ശേഷം അതിനെതിരെ സംസാരിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന വിഷയത്തിൽ സിപിഐഎം എന്നും ജനങ്ങൾക്കൊപ്പമാണ്. പൊതുജനങ്ങൾക്ക് നിലവിലെ ട്രാഫിക് പരിഷ്കരണത്തെക്കുറിച്ച് പരാതികളൊന്നുമില്ലെന്നതാണ് യാഥാർത്ഥ്യം. അതിനാൽ, മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ അത് എല്ലാവരുമായി ആലോചിച്ച് പരസ്പരം സഹകരിച്ച് നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും കെ. നന്ദകുമാർ പറഞ്ഞു.

Spread the News

Leave a Comment