anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള നിറപുത്തരി നെൽക്കതിർ: കൊയ്ത്തുത്സവം ദേവസ്വം മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം * ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി മഹോത്സവത്തോടനുബന്ധിച്ചുള്ള നെൽക്കതിർ സമർപ്പണത്തിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ സംഘടിപ്പിച്ച ‘കൊയ്ത്തുത്സവ’ത്തിന്റെ ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് വെച്ച് നിർവ്വഹിച്ചു. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനാണ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.
ക്ഷേത്രത്തിലെ പവിത്രമായ നിറപുത്തരി ചടങ്ങുകൾക്കായി നഗരസഭയുടെ നേതൃത്വത്തിലാണ് ഇത്തവണ നെൽക്കതിരുകൾ കൃഷി ചെയ്ത് കൊയ്തെടുത്തത്. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഈ നെൽക്കതിരുകൾ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് സമർപ്പിക്കും.
പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങിൽ വി. മുരളീധരൻ എം.എൽ.എ, മേയർ വി. വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ് ജി. എസ് തുടങ്ങി നിരവധിയേറെ ജനപ്രതിനിധികളും പ്രമുഖരും പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051