anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

വീട്ടിക്കാട് പുതിയ ക്വാറിക്ക് അനുമതിയില്ല; അപേക്ഷ തള്ളി ചെർപ്പുളശ്ശേരി നഗരസഭ

ചെർപ്പുളശ്ശേരി :. വീട്ടിക്കാട് പുതിയ ക്വാറി ആരംഭിക്കുന്നതിന് ആവശ്യമായ ഭൂമിതരം മാറ്റൽ അപേക്ഷ ചെർപ്പുളശ്ശേരി നഗരസഭാ കൗൺസിൽ യോഗം തള്ളി. പ്രദേശവാസികളുടെ ആശങ്ക മാനിച്ചാണ് നഗരസഭയുടെ നിർണ്ണായക തീരുമാനം.
തങ്ങൾ പൂർണ്ണമായും ജനങ്ങൾക്കൊപ്പമാണെന്ന് കൗൺസിൽ യോഗത്തിൽ അധികൃതർ വ്യക്തമാക്കി. കൂടാതെ, മേഖലയിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന മറ്റ് ക്വാറികളുടെയും ക്രഷർ യൂണിറ്റുകളുടെയും രേഖകൾ കൃത്യമാണോ എന്ന് വരുംദിവസങ്ങളിൽ പരിശോധിക്കുമെന്നും നഗരസഭ അറിയിച്ചു.
വീട്ടിക്കാടൻ മലനിരകളിൽ പ്രവർത്തിക്കുന്ന ക്വാറി-ക്രഷർ യൂണിറ്റുകൾ പ്രദേശത്ത് വലിയ രീതിയിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി നാട്ടുകാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. പരിസ്ഥിതിക്കും ജനവാസമേഖലയ്ക്കും ഭീഷണിയാകുന്ന ഇത്തരം ഇടപെടലുകൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം നാട്ടുകാർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.

Spread the News

Leave a Comment