anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

അമ്പലപ്പാറ:  വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ഇ. രമേഷ് ഉദ്ഘാടനം ചെയ്തു.
എം.പി.ടി.എ പ്രസിഡന്റ് കെ. ശ്രീജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം. ശശികുമാർ സ്വാഗതം ആശംസിച്ചു. IMG 20260730 WA0126 (1)
അമ്പലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലെബിൻ ജോ ആന്റണി, ആർ.ബി.എസ്.കെ (RBSK) നഴ്സ് എ.യു. ഗോപിക കൃഷ്ണ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ആരോഗ്യ സംരക്ഷണം, ജീവിതശൈലി രോഗങ്ങൾ, കൗമാരപ്രായത്തിലെ ശാരീരിക-മാനസിക ആരോഗ്യം എന്നീ വിഷയങ്ങളിലായിരുന്നു ബോധവൽക്കരണം.
ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി ടി.എസ്. സഞ്ജീവ് നന്ദി രേഖപ്പെടുത്തി.

Spread the News

Leave a Comment