തൃശ്ശൂർ:. കേവലം ഒരു സംഗീതോപകരണമെന്നതിലുപരി വയലിനെ സ്വന്തം ആത്മാവോട് ചേർത്തുപിടിച്ച് കേൾവിക്കാരെ മന്ത്രമുഗ്ദ്ധരാക്കുകയാണ് ഗംഗ ശശിധരൻ എന്ന കൊച്ചു കലാകാരി. ചെറുപ്രായത്തിൽ തന്നെ വയലിൻ വാദന രംഗത്ത് അസാമാന്യ പ്രതിഭ തെളിയിച്ച ഗംഗയുടെ ഓരോ സംഗീത പരിപാടിയും ഇന്ന് കാണികളുടെയും സംഗീത പ്രേമികളുടെയും മനസ്സുകീഴടക്കിക്കൊണ്ട് മുന്നേറുകയാണ്.
ജനഹൃദയങ്ങൾ കീഴടക്കി ‘ഗംഗാതരംഗം’
‘ഗംഗാതരംഗം’ എന്ന പേരിൽ അവതരിപ്പിച്ചു വരുന്ന വയലിൻ ഫ്യൂഷൻ പരിപാടി കാണാൻ ഇന്ന് ഓരോ വേദികളിലും പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടുന്നത്. ക്ലാസിക്കൽ ഈണങ്ങളും ജനപ്രിയ ഗാനങ്ങളും വയലിന്റെ തന്ത്രികളിൽ അതിവേഗം പുനർജനിക്കുമ്പോൾ കാണികൾ ഒന്നടങ്കം ആവേശത്തിരയിലാവുന്നു.
കൈവിരലുകളുടെ ദ്രുതചലനങ്ങളും തന്ത്രികളിൽ നിന്ന് ഒഴുകിയെത്തുന്ന വൈകാരികമായ സംഗീതവും ഗംഗയെ മറ്റ് വാദ്യകലാകാരന്മാരിൽ നിന്ന് വേറിട്ടുനിർത്തുന്നു.
വയലിൻ കയ്യിലെടുത്താൽ പിന്നെ ഗംഗ വേറൊരു ലോകത്താണ്. അവൾ മീട്ടുന്ന ഓരോ ഈണവും കേൾവിക്കാരുടെ ഹൃദയത്തിലേക്കാണ് നേരിട്ടിറങ്ങുന്നത്.”
വളർന്നുവരുന്ന മഹാപ്രതിഭ
ചെറുപ്രായത്തിൽ തന്നെ സംഗീതത്തിന്റെ സൂക്ഷ്മ ഭാവങ്ങൾ മനസ്സിലാക്കാനും അത് വയലിനിലൂടെ അതിമനോഹരമായി ആവിഷ്കരിക്കാനും ഗംഗയ്ക്ക് സാധിക്കുന്നുണ്ട്. കഠിനശ്രമവും തപസ്യപോലെയുള്ള പരിശീലനവുമാണ് ഈ കൊച്ചു കലാകാരിയെ ഈ നിലയിലെത്തിച്ചത്.
നാടൊട്ടുക്കും ആരാധകരെ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന ഗംഗ ശശിധരൻ ഭാവിയിൽ ഇന്ത്യൻ സംഗീത ലോകത്തെ തന്നെ വലിയൊരു സാന്നിധ്യമായി മാറും എന്നതിൽ സംശയമില്ല. സംഗീത സാഗരത്തിൽ ഇനിയും വലിയ തരംഗങ്ങൾ സൃഷ്ടിക്കാൻ ഈ കൊച്ചു കലാകാരിക്ക് അനുഗ്രഹ വിഷൻ ന്യൂസിന്റെ ഊഷ്മളമായ ആശംസകൾ!