anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എല്ലാവരും സഹായിക്കണം ജീവിക്കാൻ വേറെ വഴിയില്ല… ഉല്ലാസ് പന്തളം

കൊച്ചി.ഹാസ്യ നടനും കോമഡി ഷോകളിലെ സജീവ സാന്നിധ്യവും ആയിരുന്ന ഉല്ലാസ് പന്തളം പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും എത്തുകയാണ്. എന്നാൽ അത് എല്ലാവരുടെയും സഹായം അഭ്യർത്ഥിച്ചുകൊണ്ട് കൂടിയാണ്. ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രതിസന്ധികളും തിരിച്ചടികളും മറികടക്കാൻ ഇതുവരെ തന്നോടൊപ്പം ഉണ്ടായിരുന്ന പ്രേക്ഷകർ തുടർന്നും ഉണ്ടാവണം എന്നാണ് അദ്ദേഹം പറയുന്നത്.

ജീവിക്കാനായി ഒട്ടേറെ മേഖലകൾ പരീക്ഷിച്ചെങ്കിലും അവയൊന്നും മെച്ചപ്പെട്ടില്ലെന്നും മറിച്ച് നഷ്ടങ്ങൾ തനിക്ക് ഉണ്ടാക്കിവെച്ചൊന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ ഇനി തനിക്ക് അറിയാവുന്ന പണി മാത്രമാണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും അതിന് പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണ വേണം എന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു.

അദ്ദേഹം ഒരു റസ്റ്റോറൻറ് ആരംഭിച്ചിരുന്നു, എന്നാൽ അത് നഷ്ടത്തിൽ ആയതോടെ തുടരാൻ സാധിച്ചില്ല. ഇപ്പോൾ വീണ്ടും കോമഡി ഷോകളിലൂടെ സജീവമാതാനാണ് താരത്തിന്റെ ശ്രമം. വരുന്ന ഓണം സീസണുകളിൽ തങ്ങളുടെ പരിപാടിയെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവർ താങ്കൾക്കായി അവസരം ഒരുക്കണമെന്നാണ് അദ്ദേഹത്തിനും സംഘത്തിനും പറയാനുള്ളത്.

Spread the News

Leave a Comment

IMG 20260806 WA0051