anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കെസിഎൽ മൂന്നാം സീസണ് കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 20 നാൾ

തിരുവനന്തപുരം: വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് ചുവട് വയ്ക്കാനൊരുങ്ങുകയാണ് കേരളം. കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് ഇത്തവണത്തെ മത്സരങ്ങൾ നടക്കുക. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ഉദ്ഘാടന മത്സരം. 17 ദിവസം നീളുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ ആറ് ഫ്രാഞ്ചൈസികളാണ് കിരീടത്തിനായി പോരാടുന്നത്.

ഓഗസ്റ്റ് 20ന്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസുമായുള്ള ഉദ്ഘാടന മത്സരം ഉച്ചയ്ക്ക് 2.30 ന് ആണ് ആരംഭിക്കുക. അന്നേദിവസം വൈകിട്ട് 7.30-ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് കൊല്ലം സെയിലേഴ്സുമായി ഏറ്റുമുട്ടും.സെപ്റ്റംബർ 4ന് നടക്കുന്ന സെമിഫൈനലുകളിൽ പോയിൻ്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരെയും, ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരെയും നേരിടും. ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ 5നാണ് അരങ്ങേറുക.

ചെറിയ കാലയളവ് കൊണ്ട് തന്നെ രാജ്യത്തെ മുൻനിര പ്രാദേശിക ടി20 ലീഗുകളിൽ ഒന്നായി മാറാൻ കെ.സി.എല്ലിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളിൽ സ്റ്റാർ സ്പോർട്സിലൂടെ മാത്രം നാല് കോടിയലധികം പ്രേക്ഷകരാണ് മത്സരങ്ങൾ കണ്ടത്. ഫാൻകോഡിൽ 70 ലക്ഷത്തിലധികവും ഏഷ്യാനെറ്റ് പ്ലസിൽ 1.34 കോടിയിലേറെയും ആളുകൾ ലീഗ് തത്സമയം ആസ്വദിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത്രയും ജനപ്രീതി നേടിയെടുക്കാൻ കഴിഞ്ഞത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ദീർഘവീക്ഷണത്തിനും മികച്ച സംഘാടനത്തിനും ലഭിച്ച അംഗീകാരം കൂടിയാണ്.

തമിഴ്നാട് പ്രീമിയർ ലീഗ്, കർണാടക മഹാരാജ ട്രോഫി തുടങ്ങിയ വമ്പൻ ലീഗുകളെപ്പോലും വ്യൂവർഷിപ്പിൽ പിന്നിലാക്കിയാണ് കെ.സി.എൽ ഈ നേട്ടം കൈവരിച്ചത്.
ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിൻ്റെ മുന്നേറ്റത്തിന് അടിവരയിടുന്നതാണ് ഈ നേട്ടം. മുൻ സീസണുകളെ വെല്ലുന്ന ആവേശത്തോടെ മൂന്നാം പതിപ്പിന് കളമൊരുങ്ങുമ്പോൾ, ആകാംക്ഷയോടെ കാത്തിരിക്കുയാണ് ക്രിക്കറ്റ് ആരാധകർ.

Spread the News

Leave a Comment

IMG 20260806 WA0051