anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കനത്ത മഴ… ചെർപ്പുളശ്ശേരി കോട്ടക്കുന്നിലും മണ്ണിടിച്ചിൽ ഭീഷണി

ചെർപ്പുളശ്ശേരി.  ശക്തമായ മഴയെ തുടർന്ന് കോട്ടക്കുന്നിൽ പല ഭാഗങ്ങളിൽ ആയി മണ്ണിടിച്ചിൽ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കോട്ടക്കുന്നിന് താഴെ താമസിക്കുന്ന നിരവധി കുടുംബങ്ങൾ വലിയ പ്രയാസത്തിലും ഭീഷണിയിലും ആണ്. ഏതു സമയവും മലയടിവാരം ഇടിഞ്ഞു തകരാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു സംഗതിയുടെ ഗൗരവം മനസ്സിലാക്കി നഗരസഭ ചെയർപേഴ്സൺ അടക്കമുള്ള ആളുകൾ സ്ഥലം സന്ദർശിച്ചു. നഗരസഭ ചെയർപേഴ്സൺ കെ ടി ജംസിയ, വൈസ് ചെയർമാൻ.  സി ജയകൃഷ്ണൻ, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ വി അനിത, എം ആർ രാജേഷ്, കൗൺസിലർ മാരായ ശ്രീജ, ഷീജ, നഗരസഭ സെക്രട്ടറി പ്രിയ,  ഉദ്യോഗസ്ഥർ മറ്റു നാട്ടുകാർ എന്നിവർ  കോട്ടക്കുന്ന് സന്ദർശനത്തിൽ പങ്കെടുത്തു.ജിയോളജി വകുപ്പിനോട് സ്ഥലം സന്ദർശിച് വേണ്ട നടപടികൾ കൈകൊള്ളാൻ നിർദേശം കൂടി നൽകി. മുൻപും ഇത്തരത്തിൽ കോട്ടക്കുന്നിൽ മണ്ണിടിച്ചിൽ ഭീഷണി ഉണ്ടായിരുന്നു. താഴെ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പ്രശ്നത്തിന് പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം

Spread the News

Leave a Comment

IMG 20260806 WA0051