anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കൊച്ചിൻ ഹനീഫയുടെ പുതിയ വീട്ടിൽ മമ്മൂട്ടി എത്തി

കൊച്ചി. പ്രിയ സുഹൃത്തായിരുന്ന കൊച്ചിൻ ഹനീഫയുടെ പുതിയ വീട് സന്ദർശിച്ച് മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പമായിരുന്നു താരത്തിന്റെ സൗഹൃദ സന്ദർശനം. 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചി വെണ്ണലയിലാണ് കൊച്ചിൻ ഹനീഫയുടെ സമ്പാദ്യം കൊണ്ടു ഭാര്യയും മക്കളും പുതിയ വീടൊരുക്കിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്. മമ്മൂട്ടി മേലേടത്ത് രാഘവൻ നായരായ വാത്സല്യം എന്ന സിനിമ സംവിധാനം ചെയ്തത് കൊച്ചിൻ ഹനീഫ യായിരുന്നു. പുതിയ വീട് തനിക്ക് ഇഷ്ടപ്പെട്ടു എന്നും എന്ത് ആവശ്യത്തിനും തന്നെ സമീപിക്കണമെന്നും പറഞ്ഞാണ് മമ്മൂട്ടി കൊച്ചിൻ ഹനീഫയുടെ പുതിയ വീട്ടിൽ നിന്നും യാത്ര പറഞ്ഞത്.

Spread the News

Leave a Comment

IMG 20260806 WA0051