കെ എസ്ആർ ടിസി ബസ്സുകൾ താമസിയാതെ ചെർപ്പുളശ്ശേരിയിലും ഓടിത്തുടങ്ങും.. മന്ത്രി കെ എ തുളസി
ചെർപ്പുളശ്ശേരി. പാലക്കാട് മെഡിക്കൽ കോളേജിൽ നിന്നും കോങ്ങാട് വരെ ഓടുന്ന കെഎസ്ആർടിസി ബസ്സുകൾ ചെർപ്പുളശ്ശേരിയിലേക്ക് നീട്ടുന്നത് പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി കെ എ തുളസി പറഞ്ഞു. ചെർപ്പുളശ്ശേരിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി തുളസി.