anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ശബരിമലയിൽ നിറപുത്തരി.. പ്രതികൂല കാലാവസ്ഥയിലും ഭക്തജനപ്രവാഹം

ശബരിമല. നാളെ നടക്കുന്ന നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിൽ ഭക്തജനപ്രവാഹം. ഭക്തർ  അധികം പ്രവേശിക്കരുതെന്ന് തിരുവിനാംകൂർ ദേവസ്വം ബോർഡിന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും പമ്പയിൽ വെള്ളം ക്രമാതീതമായി വർദ്ധിച്ചിട്ടും നിറപുത്തരി തൊഴാനായി നിരവധി ഭക്തരാണ് ശബരിമലയിൽ എത്തിച്ചേർന്നിട്ടുള്ളത്. ഇന്ന് നട തുറന്നാലും പൂജകൾ ഒന്നും തന്നെ ഇല്ല. നാളെ രാവിലെ 5 മണി മുതൽ പ്രത്യേക ഗണപതിഹോമവും കതിർപൂജയും നടക്കും. കതിർ പൂജയ്ക്കുശേഷം  കതിരുകൾ ഭക്തർക്ക് വിതരണം ചെയ്യും. നിരവധി ഭാഗങ്ങളിൽ നിന്നായി കതിരുകളും ആയി നിരവധി ഭക്തരും ശബരിമലയിൽ എത്തിച്ചേർന്നിട്ടുണ്ട്.1785597868307

Spread the News

Leave a Comment