anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

അച്ചൻകോവിൽ നിറപുത്തരി രഥഘോഷയാത്രയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഭക്തിനിർഭരമായ വരവേൽപ്പ്

കല്ലേലിക്കാവ്: ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ വിശേഷാൽ നിറപുത്തരി ചടങ്ങിനായി സമർപ്പിക്കേണ്ട വിശുദ്ധ നെൽക്കതിരുകളുമായി അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ പ്രയാണം ആരംഭിച്ച പവിത്രമായ നിറപുത്തരി രഥഘോഷയാത്രയ്ക്ക് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം) ആചാരാനുഷ്ഠാനങ്ങളോടെയും പരമ്പരാഗത ചടങ്ങുകളോടെയും ഭക്തിനിർഭരമായ സ്വീകരണം നൽകി.

കാവ് സെക്രട്ടറി സലിംകുമാർ കല്ലേലി ദക്ഷിണ നൽകി ഘോഷയാത്രയെ സ്വീകരിച്ചു. തുടർന്ന് ശബരിമല നിറപുത്തരി ചടങ്ങിനായി കൊണ്ടുവന്ന വിശുദ്ധ നെൽക്കതിരുകൾ ശ്രീ കല്ലേലി ഊരാളിമാരുടെ നേതൃത്വത്തിൽ പൂജിച്ച് ആദരപൂർവ്വം സമർപ്പിച്ചു. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കുചേർന്നു.

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ തിരുനടയിൽ സമർപ്പിച്ച വിശുദ്ധ നെൽക്കതിരുകൾ ചിങ്ങം ഒന്നാം തീയതി നടക്കുന്ന വിശേഷാൽ പൂജകൾക്ക് ശേഷം ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്യും.

അച്ചൻകോവിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ. ഉണ്ണിപ്പിള്ള, സെക്രട്ടറി അച്ചൻകോവിൽ സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ഗീത സുകുനാദ്, തിരുവിതാംകൂർ ദേവസ്വം അധികൃതർ, അച്ചൻകോവിൽ സബ് ഗ്രൂപ്പ് ഓഫീസർ ബി. പി. നിർമ്മലാനന്ദൻ,ഭക്തർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിറപുത്തരി രഥഘോഷയാത്ര.

കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെത്തിയ ഘോഷയാത്രയെ ഭരണസമിതിയുടെ നേതൃത്വത്തിൽ പരമ്പരാഗത ആചാരക്രമങ്ങൾ പാലിച്ചും ആദരപൂർവ്വമായും സ്വീകരിച്ചു.

Spread the News

Leave a Comment